Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മംഗളുരുവില്‍  മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

മംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

Radio Keralam 3 weeks ago

മംഗളൂരു ശ്രീനിവാസ കോളേജില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റതായി പരാതി.ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആദര്‍ശ്, ജസിന്‍ ഖാദര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിലാണ് തങ്ങളെ മർദിച്ചതെന്ന് ആദർശും ജസിൻ ഖാദറും പോലീസില്‍ മൊഴി നല്‍കി. ഇന്നലെ ചായ കുടിക്കാൻ കോളേജിന് സമീപത്തെ കടയിലെത്തിയപ്പോള്‍ സീനിയർ വിദ്യാർത്ഥികള്‍ ഇവരെ തടയുകയും കറുത്ത ഷൂസ് ധരിച്ചതിന് തട്ടിക്കേറുകയും ആയിരുന്നു. തങ്ങളെയും മാതാപിതാക്കളെയും സീനിയർ വിദ്യാർത്ഥികള്‍ അസഭ്യം പറഞ്ഞതായി ആദർശും ജസിനും പറ‌ഞ്ഞു. പിന്നാലെ ആദർശിന്റെ തല കൈ കൊണ്ട് പിടിച്ച്‌ തിരിച്ചു.

ഇതോടെ ഭയന്ന ജസിൻ സമീപത്തെ കടയിലെത്തി പൊലീസ് സ്റ്റേഷന്റെ നമ്പർ തരപ്പെടുത്തി വിളിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇവരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ആദർശിന്റെ കഴുത്തില്‍ കോള‌ർ ഇട്ടിട്ടുണ്ട്. ജസിനും അടിയേറ്റ പരിക്കുകളുണ്ട്.പ്രതികളായ ആറ് വിദ്യാർത്ഥികളും മലയാളികളാണെന്ന് പൊലീസ് അറിയിച്ചു.ആരോപണവിധേയരായ വിദ്യാർത്ഥികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് കോളേജ് മാനേജ്മെന്റും വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam