Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മട്ടന്നൂരില്‍ രണ്ടാം ക്ലാസുകാരനെ മര്‍ദിച്ച സംഭവം; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

മട്ടന്നൂരില്‍ രണ്ടാം ക്ലാസുകാരനെ മര്‍ദിച്ച സംഭവം; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

Radio Keralam 2 weeks ago

ണ്ണൂർ മട്ടന്നൂരില്‍ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. പട്ടാന്നൂർ യു.പി.

സ്‌കൂളിലെ അധ്യാപകനായ വിപിനെയാണ് സസ്‌പെൻഡ് ചെയ്തത്.സെൻസസ് ചുമതലകളില്‍ നിന്നും അധ്യാപകനെ ഒഴിവാക്കി. സംഭവത്തില്‍ മട്ടന്നൂർ പൊലീസ് കേസെടുത്തു

ഈ മാസം 16നാണ് സംഭവം . ബോർഡില്‍ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിനാണ് അധ്യാപകൻ കുട്ടിയെ കൈകൊണ്ട് മുതുകത്ത് മർദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടർന്ന് കുട്ടിക്ക് പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടി.ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈൻ സംഘം വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam