Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് 4 രൂപ കൂടി, തൈരിനും വില ഉയരും

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് 4 രൂപ കൂടി, തൈരിനും വില ഉയരും

Radio Keralam 6 days ago

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വർധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് 4 രൂപയുടെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തൈരിന് കിലോയ്ക്ക് 10 രൂപയും കൂടും.
എന്നാല്‍ പാല്‍ കവറുകളില്‍ പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുണ്ടാവുക. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്നും മില്‍മ അറിയിച്ചു.ക്ഷീരകർഷകരുടെ ഉല്‍പാദനച്ചെലവ് ഉയർന്ന സാഹചര്യത്തിലാണ് വില വർധനവെന്നാണ് വിശദീകരണം. ലിറ്ററിന് 4 രൂപ വർധിപ്പിക്കുമ്പോള്‍ അതില്‍ 83.75 ശതമാനം (3.35 രൂപ) കർഷകർക്കാണ് ലഭിക്കുകയെന്നും മില്‍മ വ്യക്തമാക്കി.

പുതുക്കിയ വിലനിലവാരം

ഡബിള്‍ ടോണ്‍ഡ് മില്‍ക് (500 മില്ലി – മില്‍മ സ്മാർട്) മഞ്ഞ കവറിന്റെ വില 25 രൂപയില്‍ നിന്ന് 27 രൂപയാകും. ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക് (525 മില്ലി) നീല കവറിന്റെ പുതുക്കിയ വില 30 രൂപയാണ്. നേരത്തെ 26 രൂപയാണ് ഉണ്ടായിരുന്നത്. മില്‍മ പ്രൈഡ് (500 മില്ലി- ഹോമോജനൈസ്ഡ്) ഓറഞ്ച് കവറിന്റെ വിലയും 30 രൂപയായി. നേരത്തെ 28 രൂപയായിരുന്നു. മില്‍മ റിച്ച്‌ സ്റ്റാൻഡേഡൈസ്ഡ് മില്‍ക് (500 മില്ലി – ഹോമോജനൈസ്ഡ്) പച്ച കവറിന് ഇനി 32 രൂപ നല്‍കണം. നേരത്തെ 29 രൂപയായിരുന്നു. തൈര് (ക്ലാസിക് – 525 ഗ്രാം) 35 രൂപയില്‍ നിന്ന് 40 രൂപയായാണ് വർധിപ്പിച്ചത്.

ഏറ്റവും ഒടുവില്‍ മില്‍മ പാല്‍വില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് ലിറ്ററിന് 6 രൂപയാണ് വർധിപ്പിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam