Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മിനയോട് വിടപറഞ്ഞ് ഹാജിമാര്‍; ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സമാപനം

മിനയോട് വിടപറഞ്ഞ് ഹാജിമാര്‍; ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സമാപനം

Radio Keralam 7 hrs ago

പ്രാർത്ഥനാനിർഭരമായ മുഴുവൻ കർമ്മങ്ങളും പൂർത്തിയാക്കി തീർത്ഥാടകർ മിനയോട് വിടപറഞ്ഞതോടെ ഈ വർഷത്തെ ഹജ്ജിന് ഔദ്യോഗിക സമാപനമായി.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമെത്തിയ 17 ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇത്തവണ ഹജ്ജ് പൂർത്തിയാക്കി മടങ്ങുന്നത്. ഇനി ജന്മനാടുകളിലേക്ക് തിരിക്കുന്നതിന് മുന്നോടിയായുള്ള വിടവാങ്ങല്‍ ത്വവാഫിന്റെ തിരക്കിലാണ് ഹാജിമാർ.

അവസാന ദിവസത്തെ ജംറകളിലെ കല്ലേറ് കർമ്മവും പൂർത്തിയാക്കിയാണ് തീർത്ഥാടകർ വിടവാങ്ങല്‍ ത്വവാഫിനായി വിശുദ്ധ കഅ്ബയുടെ സന്നിധിയിലേക്ക് എത്തുന്നത്. ഹജ്ജ് നിർവ്വഹിക്കാൻ അവസരം നല്‍കിയ ദൈവത്തിന് നന്ദി പറഞ്ഞ് മക്കയോട് വിടപറയുന്ന ഈ കർമ്മത്തിനായി ഇന്നലെ രാത്രിയോടെ തന്നെ ഭൂരിഭാഗം ഹാജിമാരും മിനായില്‍ നിന്നും മടങ്ങിയിരുന്നു. വരും ദിവസങ്ങളില്‍ ഹറം പള്ളിയില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുക. മലയാളി ഹാജിമാർ വിവിധ സംഘങ്ങളായെത്തി വിടവാങ്ങല്‍ ത്വവാഫ് പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ജൂണ്‍ രണ്ട് മുതലാണ് ആരംഭിക്കുക. അതേസമയം, ഹജ്ജിന് മുൻപോ ശേഷമോ മദീന സന്ദർശനം പൂർത്തിയാക്കാത്ത തീർത്ഥാടകർ എട്ട് ദിവസം അവിടെ ചെലവഴിച്ച ശേഷമായിരിക്കും മടങ്ങുക. ഇത്തവണ ആകെ 1.75 ലക്ഷം ഇന്ത്യൻ തീർത്ഥാടകരാണ് ഹജ്ജ് കർമ്മങ്ങളില്‍ പങ്കെടുത്തത്. കടുത്ത ചൂടും വിവിധ ആരോഗ്യപ്രശ്നങ്ങളും മൂലം ഹജ്ജ് വേളയില്‍ 40-ലധികം ഇന്ത്യക്കാർ മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam