മുഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടില്‍ നടന്ന ഇഡി പരിശോധനക്കെതിരെ പ്രതിഷേധിച്ച നേതാക്കളും പ്രവർത്തകരുമുള്‍പ്പെടെ 57 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, എ പ്രദീപ് കുമാർ, പി മോഹനൻ എന്നിവരടക്കമുള്ളവർക്കെതിരെയാണ് നടപടി.നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

