തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായി ഫോണില്‍ സംസാരിച്ച വിവരം പങ്കുവച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.
ജനങ്ങളുടെ ഉന്നമനത്തിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ട കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞു. വിജയ്‌യുടെ പുതിയ ഉത്തരവാദിത്തത്തിനും ജനസേവന പ്രവർത്തനങ്ങള്‍ക്കും അദ്ദേഹം ആശംസകളും നേർന്നു.
വിജയ്ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചാണ് സുരേഷ് ഗോപി ഈ കുറിപ്പ് പങ്കുവച്ചത്.
''പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ പ്രിയ സുഹൃത്തായ ജോസഫ് വിജയ് എന്നെ ഫോണില്‍ വിളിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്കായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാമെന്ന കാര്യമാണ് ഞങ്ങള്‍ പ്രധാനമായി സംസാരിച്ചത്.
കേരളത്തിന്റെയും തമിഴ്നാടിന്റെയും വികസനത്തിനും രാജ്യത്തിന്റെ പുരോഗതിക്കുമായി കൈകോർത്ത് മുന്നോട്ട് പോകാമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കും അദ്ദേഹത്തിന്റെ ജനസേവന യാത്രകള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍,'' സുരേഷ് ഗോപി കുറിച്ചു.

