Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൂവാറ്റുപുഴ ജില്ല രൂപീകരണം ഗൗരവമായി പരിഗണിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

മൂവാറ്റുപുഴ ജില്ല രൂപീകരണം ഗൗരവമായി പരിഗണിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

Radio Keralam 14 hrs ago

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പുതിയ ഡിലിമിറ്റേഷൻ കമ്മീഷനെ സർക്കാർ നിയോഗിക്കുമെന്നും ആ ഘട്ടത്തില്‍ ഈ വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറെക്കാലമായി പാർശ്വവല്‍ക്കരിക്കപ്പെട്ട മൂവാറ്റുപുഴയുടെ വികസന സങ്കടങ്ങള്‍ മാത്യു കുഴല്‍നാടൻ എം.എല്‍.എ പ്രസംഗത്തില്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി മൂവാറ്റുപുഴയുടെ എല്ലാ വിഷമങ്ങളും പരിഹരിക്കുമെന്നും വികസന കുടിശ്ശികകള്‍ പലിശ സഹിതം വീട്ടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

നിലവില്‍ എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ വിഭജിച്ച്‌ പുതിയ ജില്ലകള്‍ രൂപീകരിക്കണമെന്ന ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത് നടപ്പിലായാല്‍ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 14-ല്‍ നിന്ന് 17 ആയി ഉയരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam