Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൂവാറ്റുപുഴ ജില്ല രൂപീകരണം: യുഡിഎഫില്‍ ഭിന്നത രൂക്ഷം; ഇടുക്കിയെ സമ്പൂര്‍ണ മലയോര ജില്ലയാക്കണമെന്ന് സേനാപതി വേണു

മൂവാറ്റുപുഴ ജില്ല രൂപീകരണം: യുഡിഎഫില്‍ ഭിന്നത രൂക്ഷം; ഇടുക്കിയെ സമ്പൂര്‍ണ മലയോര ജില്ലയാക്കണമെന്ന് സേനാപതി വേണു

Radio Keralam 2 days ago

മൂവാറ്റുപുഴ കേന്ദ്രീകരിച്ച്‌ പുതിയ ജില്ല രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് യുഡിഎഫില്‍ അഭിപ്രായ ഭിന്നത. ഇടുക്കിയെ സമ്പൂർണ മലയോര ജില്ലയായി നിലനിർത്തണമെന്നാണ് ഉടുമ്പഞ്ചോല എംഎല്‍എ സേനാപതി വേണുവിന്റെ ആവശ്യം.

തൊടുപുഴയിലെ നഗരപ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നാണ് സേനാപതി വേണുവിന്റെ നിർദേശം. ഇടുക്കിയെ സമ്പൂർണ മലയോര ജില്ലയായി മാറ്റുന്നത് നിലവിലെ വികസന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമാകുമെന്നും ഭരണനടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൊടുപുഴയെ ഒഴിവാക്കിയുള്ള ജില്ല വിഭജനം ഇടുക്കിക്ക് ഗുണകരമാകില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. വിഷയം മുന്നണിയില്‍ വിശദമായി ചർച്ച ചെയ്യണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പുതിയ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് ഉയരുന്ന നിർദേശങ്ങളും തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളും യുഡിഎഫില്‍ നിർണായകമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam