Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നഴ്‌സിംഗ് ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

നഴ്‌സിംഗ് ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Radio Keralam 1 week ago

ത്തനംതിട്ട ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തില്‍ നഴ്‌സിംഗ് ട്യൂട്ടർ തസ്തികയിലെ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു ഒഴിവ് പൊതുവിഭാഗത്തിനും മറ്റൊന്ന് പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍ യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തില്‍ സംവരണ ചട്ടങ്ങള്‍ അനുസരിച്ച്‌ മറ്റ് വിഭാഗങ്ങളിലെയും പൊതുവിഭാഗത്തിലെയും ഉദ്യോഗാർഥികളെ പരിഗണിക്കും.

എം.എസ്.സി. നഴ്‌സിംഗ് യോഗ്യതയും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 2025 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. പ്രതിമാസ ശമ്പളം 25,000 രൂപയാണ്.താത്പര്യമുള്ള ഉദ്യോഗാർഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രൊഫഷണല്‍ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഏഴിനകം ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള നിരാക്ഷേപപത്രവും ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam