തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കണമെന്ന് ഹൈക്കോടതി .
ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവെയാണ് കോടതി നിർദേശം.
ഫോറൻസിക് പരിശോധന ഫലം വൈകുന്നതാണ് കുറ്റപത്രം നല്‍കുന്നതില്‍ കാലതാമസം ഉണ്ടാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസില്‍ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം ഹൈക്കോടതി തള്ളി.
മേയ് 21-നാണ് രണ്ടാനച്ഛൻ അഷ്‌കറിന്റെ ക്രൂരമർദനത്തെ തുടർന്ന് ഒന്നര വയസുകാരനായ അർഷിദ് മരിച്ചത്. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍.അതേസമയം, കുട്ടിക്ക് പരിക്കേറ്റ വിവരം അറിഞ്ഞിട്ടും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതില്‍ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് വീഴ്ച സംഭവിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

