Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ മിന്നല്‍പ്രളയം: മരണസംഖ്യ 1130 ആയി, 4400 പേരെ ഇനിയും കാണാനില്ല

നേപ്പാള്‍ മിന്നല്‍പ്രളയം: മരണസംഖ്യ 1130 ആയി, 4400 പേരെ ഇനിയും കാണാനില്ല

Radio Keralam 2 weeks ago

നേപ്പാള്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 1130 ആയി. നേപ്പാളില്‍ 1114ഉം ടിബറ്റില്‍ 16 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.

കാണാതായ ആറ് മലയാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വിമാനം കൂടി ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. നേപ്പാളിലെ ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ കാണാതായ ചിലർ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നുള്ള വാർത്തകളാണ് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നത്. ഓസ്ട്രേലിയയില്‍ നിന്ന് 43 പേരെ കാണാതായി എന്നായിരുന്നു നേരത്തെ സർക്കാരിന്റെ കണക്ക്. ഇതില്‍ അഞ്ച് പേരെ കഴിഞ്ഞ ദിവസം രക്ഷിക്കാൻ കഴിഞ്ഞു എന്ന് ഇന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അറിയിച്ചു.

എന്നാല്‍ ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് മലയാളികളെക്കുറിച്ച്‌ എന്തെങ്കിലും വിവരം ഇതുവരെ കിട്ടിയിട്ടില്ല. മറ്റ് രണ്ട് മലയാളികള്‍ക്കായും തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികളും നേപ്പാള്‍ സർക്കാർ ഊർജിതമാക്കി. ഇന്ത്യയില്‍ നിന്നുള്ള ഫോറൻസിക് സംഘത്തിന്റെ കൂടി സഹായത്തോടെയാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വ്യോമസേനാ വിമാനം കൂടി നേപ്പാളില്‍ എത്തിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. അഞ്ചര ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

രക്ഷാദൗത്യത്തില്‍ പങ്കെടുക്കാൻ 11 അംഗ കരസേന വിദഗ്ധ സംഘത്തെയും സർക്കാർ അയച്ചു. നേരത്തെ തുരങ്കങ്ങളില്‍ തിരച്ചില്‍ നടത്താൻ 13 അംഗ സംഘത്തെ ഇന്ത്യ എത്തിച്ചിരുന്നു. നേപ്പാളില്‍ ആയിരങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. പലയിടത്തും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല എന്ന പരാതികളുണ്ട്. നിരവധി രാജ്യങ്ങള്‍ പ്രതിസന്ധി മറികടക്കാൻ ഭക്ഷണ കിറ്റുകള്‍ അടക്കം നേപ്പാളില്‍ എത്തിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam