Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ന്യൂസീലൻഡ് പര്യടനത്തിന് തുടക്കം; ആദ്യ ട്വന്റി-20 ഇന്ന്

ന്യൂസീലൻഡ് പര്യടനത്തിന് തുടക്കം; ആദ്യ ട്വന്റി-20 ഇന്ന്

Radio Keralam 20 hrs ago

ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും സംഘത്തിനും നിർണായക പരീക്ഷണം. വിൻഡീസിനെതിരായ പരമ്പര സമനിലയില്‍ അവസാനിച്ചതിന് ശേഷം കിവീസ് മണ്ണിലെത്തുന്ന ഇന്ത്യക്ക് ഈ പരമ്പര വലിയ വെല്ലുവിളിയാണ്.

മത്സരം ഇന്ന് ഉച്ചയ്ക്ക് 12.30-ന് ആരംഭിക്കും.

അടുത്തകാലം വരെ ട്വന്റി-20യിലെ അജയ്യശക്തികളായിരുന്ന ഇന്ത്യ നിലവില്‍ അല്‍പ്പം പ്രവചനാതീതമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിശക്തമായ ബാറ്റിങ് നിരയും ശരാശരിയില്‍ താഴെയുള്ള ബൗളിങ് നിരയുമാണ് ടീമിന്റെ അവസ്ഥ. ന്യൂസീലൻഡിലെ കടുപ്പമേറിയ പിച്ചുകളില്‍ ബാറ്റിങ് നിരയുടെ പ്രകടനമായിരിക്കും മത്സരഫലം നിർണയിക്കുക. പരിക്കുമാറി സ്പിന്നർ വരുണ്‍ ചക്രവർത്തിയുടെയും വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിന്റെയും തിരിച്ചുവരവ് ടീമിന് കരുത്ത് പകരുന്നുണ്ട്.

ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍ – അഭിഷേക് ശർമ കൂട്ടുകെട്ടും, പിന്നാലെ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ എന്നിവരും അടങ്ങുന്നതാണ് ബാറ്റിങ് നിര. ഒപ്പം ശിവം ദുബെ, നിധീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേല്‍ എന്നീ ഓള്‍റൗണ്ടർമാരും അണിനിരക്കും. മറുവശത്ത്, ഫിൻ അലൻ, ടിം സെയ്‌ഫെർട്ട്, ഡെവണ്‍ കോണ്‍വെ, ക്യാപ്റ്റൻ മിച്ചല്‍ സാന്റ്‌നർ തുടങ്ങിയ പ്രമുഖരുള്ള ശക്തമായ നിരയാണ് ന്യൂസീലൻഡിന്റേത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam