ഒഡീഷയിലെ സർക്കാർ മെഡിക്കല്‍, എൻജിനീയറിങ് കോളേജുകളില്‍ പ്രവേശനം നേടുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് പ്രവേശന ഫീസ് ഒഴിവാക്കാൻ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാഝി ഉത്തരവിട്ടു.
മത്സരപരീക്ഷകളില്‍ വിജയിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർഥികളെ സഹായിക്കാനാണ് തീരുമാനം. അർഹരായ വിദ്യാർഥികള്‍ പ്രവേശന സമയത്തോ അതിന് ശേഷമുള്ള ആദ്യ ആറ് മാസത്തേക്കോ ഫീസ് അടയ്‌ക്കേണ്ടതില്ല.
ഒഡീഷയിലെ സർക്കാർ മെഡിക്കല്‍, എൻജിനീയറിങ് കോളേജുകളിലെ വിദ്യാർഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഏതൊക്കെ ഫീസുകള്‍ പദ്ധതിയുടെ പരിധിയില്‍ വരും എന്നതടക്കമുള്ള വിശദമായ മാർഗനിർദേശങ്ങള്‍ സർക്കാർ ഉടൻ പുറത്തിറക്കും

