ഒമാൻ സുല്‍ത്താനേറ്റിന്റെ 56-ആമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ തൊഴില്‍ മന്ത്രാലയം.
വരുന്ന നവംബർ 25, 26 (ചൊവ്വ, ബുധൻ) ദിവസങ്ങളിലാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം സാധാരണ വാരാന്ത്യ അവധിദിനങ്ങളായ വെള്ളി, ശനി ദിവസങ്ങള്‍ കൂടി ചേരുന്നതോടെ ഒമാനിലെ ജീവനക്കാർക്ക് തുടർച്ചയായ നാല് ദിവസത്തെ നീണ്ട അവധി ലഭിക്കും.
പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് വാർഷിക പദ്ധതികള്‍ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനായി വർഷാദ്യത്തില്‍ തന്നെ അവധിദിനങ്ങളുടെ കലണ്ടർ മന്ത്രിസഭ പുറത്തിറക്കിയിരുന്നു. ഹിജ്റ മാസപ്പിറവി അനുസരിച്ചുള്ള പെരുന്നാള്‍ അവധികളൊഴികെയുള്ള പ്രധാന ഔദ്യോഗിക അവധികളെല്ലാം ഈ കലണ്ടറിലുണ്ട്. ദേശീയ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന വിവിധ പരിപാടികളോടെയാകും ഗവർണറേറ്റുകളില്‍ ആഘോഷങ്ങള്‍ നടക്കുക.

