ഒമാനിലെ വിവിധ ഗവർണറേറ്റുകളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും വാഹനയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദോഫാർ തീരപ്രദേശങ്ങളിലും സമീപ മലനിരകളിലും മേഘാവൃതമായ കാലാവസ്ഥയ്ക്കും ചാറ്റല്‍മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിന്റെയും ഒമാൻ കടലിന്റെയും തീരമേഖലകളില്‍ മൂടല്‍മഞ്ഞും താഴ്ന്ന മേഘങ്ങളും രൂപപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഉച്ചയ്ക്കുശേഷം അല്‍ ഹജർ മലയോര മേഖലകളില്‍ ശക്തമായ മഴമേഘങ്ങള്‍ രൂപപ്പെടാൻ സാധ്യതയുണ്ട്. മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ ഇടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.

