ഒമാനിലെ സുല്‍ത്താൻ സഈദ് ബിൻ തൈമൂർ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമാൻ പൗരൻ മരിക്കുകയും നാലുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് റോഡില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് റോയല്‍ ഒമാൻ പോലീസ് (ROP) അറിയിച്ചു.
മരിച്ചയാളുടെ മൃതദേഹം ഹൈമ ആശുപത്രിയില്‍ നിന്നും ബിദ്ബിദ് വിലായത്തിലേക്ക് റോയല്‍ ഒമാൻ പോലീസിന്റെ ഏവിയേഷൻ വിഭാഗം എയർലിഫ്റ്റ് ചെയ്തു കൊണ്ടുപോയി. പരിക്കേറ്റവരെ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നിസ്‌വ, ഖൗല ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

