Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമാനിലെ സമൈലില്‍ വാഹനാപകടം: 6 മരണം; 18 പേര്‍ക്ക് പരിക്ക്

ഒമാനിലെ സമൈലില്‍ വാഹനാപകടം: 6 മരണം; 18 പേര്‍ക്ക് പരിക്ക്

Radio Keralam 3 weeks ago

മാനിലെ സമൈലില്‍ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തില്‍ ആറ് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റ അപകടത്തില്‍ എട്ട് പേരുടെ നില ഗുരുതരമാണ്.

സമൈലിലെ അല്‍ മഹലില്‍ സുല്‍ത്താൻ തുവൈനി ബിൻ സഈദ് റോഡില്‍ മസ്‌കത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടമെന്ന് റോയല്‍ ഒമാൻ പോലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസ് ഡ്രൈവർമാർക്ക് അടിയന്തര ഗതാഗത മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam