Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണം 2026: ആകര്‍ഷകമായ പരിപാടികളോടെ റേഡിയോ കേരളം 1476 എ.എം

ഓണം 2026: ആകര്‍ഷകമായ പരിപാടികളോടെ റേഡിയോ കേരളം 1476 എ.എം

Radio Keralam 6 hrs ago

ക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ വൈവിധ്യമാർന്ന പരിപാടികളോടെ പ്രക്ഷേപണം ചെയ്യാൻ 'റേഡിയോ കേരളം 1476 എ.എം' ഒരുങ്ങുന്നു.

ഓഗസ്റ്റ് 25 ഒന്നാം ഓണം മുതല്‍ ഓഗസ്റ്റ് 28 നാലാം ഓണം വരെയുള്ള ദിവസങ്ങളില്‍ പതിവ് ഷോകള്‍ക്ക് പുറമെ നിരവധി സ്പെഷ്യല്‍ പ്രോഗ്രാമുകളാണ് റേഡിയോ കേരളം അവതരിപ്പിക്കുന്നത്.

പ്രത്യേകം പ്രക്ഷേപണം ചെയ്യുന്ന പരിപാടികളില്‍ യുഎഇ സമയം രാവിലെ 11 മണിക്ക് ‘ആവണിയീണം’, വൈകുന്നേരം 6 മണിക്ക് ‘ശ്രാവണപ്പൂരം’ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ രാത്രി 9 മുതല്‍ 11 വരെയുള്ള സമയങ്ങളില്‍ ഓഗസ്റ്റ് 25-ന് നബിദിന സ്പെഷ്യലായി ‘യാ നബി സലാം’, ഓഗസ്റ്റ് 26, 27 തീയതികളില്‍ ‘ഓണതരംഗം’, ഓഗസ്റ്റ് 28-ന് ചതയദിനം പ്രമാണിച്ച്‌ ‘ഗുരുദേവ കീർത്തനം’ എന്നിവയും കേള്‍ക്കാം. ഈ പരിപാടികള്‍ റേഡിയോ കേരളത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ തത്സമയം കാണാവുന്നതാണ്.

തംബോല അടക്കമുള്ള വിനോദ മത്സരങ്ങള്‍, ഒരു ലക്ഷം രൂപ ഒന്നാം സമ്മാനം നല്‍കുന്ന ‘ഓണം ബമ്പർ’, തിരഞ്ഞെടുക്കപ്പെടുന്ന ശ്രോതാക്കള്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയാണ് ഇത്തവണത്തെ പ്രധാന സവിശേഷതകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam