Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പദ്മഭൂഷണ്‍ മമ്മൂട്ടി; രാഷ്ട്രപതിയില്‍നിന്ന് ബഹുമതി ഏറ്റുവാങ്ങി; സാക്ഷിയായി കുടുംബം

പദ്മഭൂഷണ്‍ മമ്മൂട്ടി; രാഷ്ട്രപതിയില്‍നിന്ന് ബഹുമതി ഏറ്റുവാങ്ങി; സാക്ഷിയായി കുടുംബം

Radio Keralam 14 hrs ago

രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പദ്മഭൂഷണ്‍ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരം സമ്മാനിച്ചു.

മമ്മൂട്ടിക്കൊപ്പം പദ്മഭൂഷണ് അർഹനായ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചടങ്ങില്‍ ബഹുമതി ഏറ്റുവാങ്ങി.

പുരസ്കാര സമർപ്പണ ചടങ്ങിനായി കുടുംബസമേതമാണ് മമ്മൂട്ടി ഡല്‍ഹിയില്‍ എത്തിയത്. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്ന നിമിഷത്തില്‍ സദസ്സിലിരുന്ന് ആവേശത്തോടെ കൈയടിക്കുന്ന മകൻ ദുല്‍ഖർ സല്‍മാന്റെയും കുടുംബത്തിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കർ ഓം ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിക്കാനായി രാഷ്ട്രപതിക്കരികിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ സന്തതസഹചാരിയും നിർമാതാവുമായ എസ്. ജോർജ്, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ സദസ്സിലുണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam