Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരിശീലനത്തിനിടെ വിമാനം വയലില്‍ ഇടിച്ചിറങ്ങി തകര്‍ന്നു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പരിശീലനത്തിനിടെ വിമാനം വയലില്‍ ഇടിച്ചിറങ്ങി തകര്‍ന്നു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Radio Keralam 2 weeks ago

ത്തർപ്രദേശില്‍ സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകർന്ന്‌ രണ്ടുപേർക്ക് ദാരുണാന്ത്യം. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്.

അപകടത്തില്‍ പൈലറ്റ് സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. ഗംഗാ ബാരേജിന് സമീപത്തായാണ് അപകടം ഉണ്ടായത്. ഗുരുതരമായ പരിക്കേറ്റ സഹ പൈലറ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. നഗരത്തിലെ ഒരു വയലിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam