Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെ ആക്രമണം; തലയ്ക്ക് പരുക്ക്

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെ ആക്രമണം; തലയ്ക്ക് പരുക്ക്

Radio Keralam 4 months ago

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനർജിക്കെതിരേ ആക്രമണം. ഹൂഗ്ലി ജില്ലയിലെ ചണ്ഡിതാല പൊലീസ് സ്റ്റേഷന്റെ പുറത്തുവെച്ചാണ് സംഭവം നടന്നത്.

ആക്രമണത്തില്‍ അദ്ദേഹത്തിന് തലയ്ക്ക് പരുക്കേറ്റതായി റിപ്പോർട്ട്.അറസ്റ്റിലായ തൃണമൂല്‍ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാനാണ് എംപി പൊലീസ് സ്റ്റേഷനിലെത്തിയത്.

പൊലീസ് സ്റ്റേഷന് പുറത്ത് നിന്ന് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു തൃണമൂല്‍ പ്രവർത്തകർ.അതിനിടയില്‍ ഒരു സംഘം ആളുകള്‍ അവിടെയ്ക്ക് എത്തുകയും തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തതോടെ സ്ഥിതി വഷളായി. ഇതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘർഷമുണ്ടായി. ഇതേത്തുടർന്ന് പൊലീസിനെയും കേന്ദ്ര സേനയെയും സംഭവസ്ഥലത്ത് വിന്യസിച്ചു. തനിക്കെതിരേ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും, ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നും കല്യാണ്‍ ബാനർജി പ്രതികരിച്ചു . സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam