Dailyhunt
പശ്ചിമേഷ്യൻ സംഘര്‍ഷം; കുവൈത്ത് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

പശ്ചിമേഷ്യൻ സംഘര്‍ഷം; കുവൈത്ത് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

Radio Keralam 3 weeks ago

ശ്ചിമേഷ്യയില്‍ യുദ്ധഭീതിയും സംഘർഷവും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാ ജാബർ അല്‍ അഹ്മദ് അല്‍ സബഹുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ നിർണ്ണായക കൂടിക്കാഴ്ച നടത്തി.

കുവൈത്ത് അമീർ ശൈഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബർ അല്‍ സബഹിന്റെ പ്രത്യേക ആശംസകള്‍ ശൈഖ് ജറാ ജാബർ യുഎഇ പ്രസിഡന്റിന് കൈമാറി.

യുഎഇയും കുവൈത്തും തമ്മിലുള്ള സുദൃഢമായ സാഹോദര്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും അന്താരാഷ്ട്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവയുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും യോഗത്തിന്റെ പ്രധാന അജണ്ടയായിരുന്നു.

യൂഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള മേഖലയിലെ രാജ്യങ്ങള്‍ക്കെതിരായ തുടർച്ചയായ ഇറാൻ ആക്രമണങ്ങളും അവ പ്രതിരോധിക്കാനുള്ള വഴികളും ചർച്ചയായി. രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഒത്തൊരുമിച്ചുള്ള നീക്കങ്ങള്‍ അനിവാര്യമാണെന്ന് നേതാക്കള്‍ വിലയിരുത്തി. യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് അല്‍ നഹ്യാൻ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അല്‍ നഹ്യാൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam