Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു

Radio Keralam 3 weeks ago

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷു ജോഷിയാണ് മരിച്ചത്.

പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. പരസ്യ ചിത്രീകരണത്തിനുവേണ്ടി സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു ജോഷി പാറമടയിലെ വെള്ളത്തില്‍ നീന്താൻ ശ്രമിക്കവെയായിരുന്നു അപകടം.

ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന തുണിമിലിന്റെ പരസ്യ ചിത്രീകരണത്തിനാണ് പെരുമ്പാവൂരില്‍ എത്തിയത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതിന് മുൻപും ഇതേ പാറമടയില്‍ യുവാക്കള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടർന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. പാറമടയുടെ ആകാശദൃശ്യങ്ങള്‍ റീല്‍സില്‍ കണ്ട പരിചയമാണ് സംഘത്തെ ഇവിടേക്ക് എത്തിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സംഘം ഷൂട്ടിങ്ങിന് എത്തിയതെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam