Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പി എം ശ്രീയില്‍ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്

പി എം ശ്രീയില്‍ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്

Radio Keralam 2 weeks ago

പി എം ശ്രീയില്‍ മലക്കം മറിഞ്ഞ് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എം പി. പി എം ശ്രീ തുടരണം എന്ന് പറഞ്ഞിട്ടില്ല.

യുഡിഎഫ് യോഗത്തില്‍ ചർച്ച ചെയ്തിട്ടില്ലെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. തുടരണോ വേണ്ടയോ എന്നത് ഉപസമിതി റിപ്പോർട്ട് അനുസരിച്ച്‌ പരിശോധിക്കും. കുഞ്ഞാലിക്കുട്ടി പറഞ്ഞതില്‍ വൈരുധ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാത്രമാണ് മറുപടി പറഞ്ഞത്. പിഎം ശ്രീയില്‍ യുഡിഎഫിനും ലീഗീനും ഒരേ അഭിപ്രായം ആണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഏതൊക്കെ സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കും എന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നുമായിരുന്നു അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം യുഡിഎഫ് യോഗത്തിന് ശേഷം പ്രതികരിച്ചത്. യുഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച ധാരണയായെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ വേണ്ടിയല്ലല്ലോ എല്‍ഡിഎഫ് ഒപ്പിട്ടത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ഫണ്ട് ഉണ്ട്. അത് ആരുടെയും ഔദാര്യമല്ല. അത് ഏറ്റുവാങ്ങുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പിഎം ശ്രീ ഫണ്ട് തടഞ്ഞുവെച്ചു എന്നത് തെറ്റിദ്ധാരണ പരത്തുന്ന വിവരമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam