Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പി.എം ശ്രീ പദ്ധതി: മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്; സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും

പി.എം ശ്രീ പദ്ധതി: മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്; സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും

Radio Keralam 1 week ago

പിഎം ശ്രീ വിഷയത്തില്‍ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിർണായക നിർണായക യോഗം ഇന്ന് ചേരും . നാല് മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് കൂടി റിപ്പോർട്ട് കൂടി പരിഗണിച്ചാകും പദ്ധതിയില്‍ സംസ്ഥാനത്തിന്റെ തുടർ നിലപാട് സർക്കാർ തീരുമാനിക്കുക.

പദ്ധതിയില്‍ നിന്ന് സംസ്ഥാനത്തിന് പിന്മാറാൻ ആകില്ലെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യസഭയില്‍ എം പിമാരായ ജെബി മേത്തറിന്റെയും പി വി അബ്ദുല്‍ വഹാബിന്റെയും ചോദ്യത്തിന് കേന്ദ്രസർക്കാർ നല്‍കിയ മറുപടിയാണ് പി എം ശ്രീ വീണ്ടും പ്രധാന ചർച്ചാവിഷയമാക്കി മാറ്റിയത്.

അതേസമയം, വിഷയത്തില്‍ സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പി എം ശ്രീ യില്‍ നിന്ന് പുറത്തു കടക്കാൻ യുഡിഎഫിന് രാഷ്ട്രീയ ഇച്ചയുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്നും അതിനുള്ള പൊളിറ്റിക്കല്‍ വില്‍ ഉണ്ടെങ്കില്‍ പൊളിറ്റിക്കല്‍ വേയും ഉണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം പറഞ്ഞിരുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ ഭരണഘടനയുടെ 299 ആം അനുച്ഛേദം വായിക്കണമെന്നും ധാരണപത്രം വെറും കടലാസാണെന്നുമാണ് വിമർശനമുന്നയിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam