Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ ഷാര്‍ജ സിവില്‍ ഡിഫൻസ്; ബിസിനസ്സ് മേഖലയ്ക്ക് വൻ ആശ്വാസം

പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ ഷാര്‍ജ സിവില്‍ ഡിഫൻസ്; ബിസിനസ്സ് മേഖലയ്ക്ക് വൻ ആശ്വാസം

Radio Keralam 1 week ago

മിറേറ്റിലെ ബിസിനസ്സ് മേഖലയ്ക്ക് വലിയ ആശ്വാസമേകുന്ന തരത്തില്‍ നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയിലും അഗ്നിശമന സേവനവുമായി ബന്ധപ്പെട്ട ചെലവുകളിലും 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ ഷാർജ സിവില്‍ ഡിഫൻസ്.

ഷാർജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ നിർദ്ദേശപ്രകാരം, എമിറേറ്റിലെ ബിസിനസ്സ് സൗഹൃദ അന്തരീക്ഷം കൂടുതല്‍ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക ആശ്വാസ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

2019 മുതല്‍ 2026 വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ള ഭരണപരവും നിയന്ത്രണപരവുമായ നിയമലംഘന പിഴകള്‍ക്കാണ് ഈ 50 ശതമാനം ഇളവ് ലഭിക്കുക. 2026 ജൂണ്‍ 16 മുതല്‍ ആരംഭിച്ച ഈ ആനുകൂല്യം മൂന്ന് മാസക്കാലത്തേക്ക് ലഭ്യമായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാർജ സിവില്‍ ഡിഫൻസിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ 06 516 3333 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

ഷാർജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനപ്രകാരം, ബിസിനസ്സ് മേഖലയെ പിന്തുണയ്ക്കുന്നതിനായി ഷാർജ പൊലീസും ഈ ആഴ്ച ആദ്യം ഇളവ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സെക്യൂരിറ്റി പെർമിറ്റ് പുതുക്കല്‍ ഫീസ്, നിയമലംഘന പിഴകള്‍, സെക്യൂരിറ്റി സിസ്റ്റം സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് എന്നിവയില്‍ 50 ശതമാനം കുറവും, നിർബന്ധിത പരിശീലന പരിപാടികളുടെ ഫീസില്‍ 20 ശതമാനം കുറവും ഉള്‍പ്പെടുന്നതാണ് ഷാർജ പൊലീസിന്റെ പാക്കേജ്. സിവില്‍ ഡിഫൻസിന്റെ പുതിയ പ്രഖ്യാപനം കൂടി വന്നതോടെ എമിറേറ്റിലെ കച്ചവടക്കാർക്കും സംരംഭകർക്കും ഇത് വലിയ തുണയാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam