Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൂജപ്പുര ജയില്‍വളപ്പില്‍ ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

പൂജപ്പുര ജയില്‍വളപ്പില്‍ ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

Radio Keralam 14 hrs ago

തിരുവനന്തപുരം പൂജപ്പുര സെൻട്രല്‍ ജയില്‍ വളപ്പില്‍ ജയില്‍ ഉദ്യോഗസ്ഥർ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി ജയില്‍ സബോർഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.

ഡിജെ പാർട്ടിക്കിടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിനിടെ ശ്രീജിത്ത് എന്ന ഉദ്യോഗസ്ഥന്റെ കണ്ണിന് പരിക്കേറ്റു. തുടർന്ന് ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം, സംഭവത്തില്‍ ഇതുവരെ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam