Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയ നടപടി; എക്സില്‍ ആദ്യ പ്രതികരണവുമായി രാഘവ് ഛദ്ദ

രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയ നടപടി; എക്സില്‍ ആദ്യ പ്രതികരണവുമായി രാഘവ് ഛദ്ദ

Radio Keralam 7 months ago

രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രാഘവ് ഛദ്ദ എംപി. എക്‌സിലൂടെയാണ് ഛദ്ദയുടെ പ്രതികരണം.

നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ഛദ്ദ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സില്‍ പങ്കുവെച്ച പ്രതികരണത്തില്‍ ഛദ്ദ ചോദിക്കുന്നു. ഇതോടെ രാഘവ് ഛദ്ദയും പാർട്ടിയും തമ്മിലുള്ള ഭിന്നത കൂടുതല്‍ പരസ്യമായിരിക്കുകയാണ്.

ഇന്നലെയാണ് രാഘവ് ഛദ്ദ എംപിയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ആം ആദ്മി പാർട്ടി നീക്കിയത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല. അതേസമയം കുറച്ച്‌ വർഷങ്ങളായി രാഘവിന് ഭയമാണെന്ന് എഎപി മാധ്യമ വിഭാഗം ചുമതലയുള്ള അനുരാഗ് ദണ്ഡ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. മോദിക്കെതിരെയും രാജ്യത്തിൻ്റെ യഥാർത്ഥ പ്രശ്നങ്ങള്‍ക്കെതിരെയും പ്രതികരിക്കാൻ ഛദ്ദയ്ക്ക് ഭയമാണെന്നും അനുരാഗ് വ്യക്തമാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam