Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സാധനങ്ങള്‍ വാങ്ങിയിട്ട് പണം നല്‍കിയില്ല എന്നആരോപണം,സിനിമാസംഘത്തിനെതിരെ വിലങ്ങാട്ടെ വ്യാപാരികള്‍.

സാധനങ്ങള്‍ വാങ്ങിയിട്ട് പണം നല്‍കിയില്ല എന്നആരോപണം,സിനിമാസംഘത്തിനെതിരെ വിലങ്ങാട്ടെ വ്യാപാരികള്‍.

Radio Keralam 2 hrs ago

ജോജു ജോർജ്, ലിജോമോള്‍ ജോസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'അജഃ സുന്ദരി' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് വിലങ്ങാട്ടെ വ്യാപാരികള്‍ പരാതി ഉന്നയിച്ചു.

സെറ്റിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയ ശേഷം ലക്ഷക്കണക്കിന് രൂപ നല്‍കാനുണ്ടെന്നാണ് ആരോപണം.
പച്ചക്കറി, ഇറച്ചി, പാല്‍, തേങ്ങ തുടങ്ങിയ സാധനങ്ങള്‍ നല്‍കിയ നാല് വ്യാപാരികള്‍ക്കാണ് പണം ലഭിക്കാനുള്ളത്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന ചില കച്ചവടക്കാരും പരാതിക്കാരില്‍ ഉള്‍പ്പെടുന്നു.
പലതവണ ബന്ധപ്പെട്ടിട്ടും പണം ലഭിച്ചില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച നിർമാതാവ് ആഷിഖ് അബു, കരാർ ഏറ്റെടുത്ത വ്യക്തിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണിതെന്നും കുടിശ്ശിക ഉടൻ തീർക്കുമെന്നും അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഉറപ്പ് പാലിക്കാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam