സഹോദരി കീർത്തനയുടെ വിവാഹനിശ്ചയ ചടങ്ങില്‍ രസകരമായ ഡാൻസ് വീഡിയോയുമായി ശ്രദ്ധ നേടുകയാണ് ഉത്തര ശരത്. ട്രെൻഡിങ് 'പവഴമല്ലി' ഗാനത്തിനൊപ്പമാണ് ഉത്തര, കീർത്തന, പ്രതിശ്രുത വരൻ അഖില്‍, ഉത്തരയുടെ ഭർത്താവ് ആദിത്യ എന്നിവർ ചുവടുവച്ചത്.
'എന്റെ ഇൻകമിങ് ബ്രദർ' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ ഇതിനോടകം 30 ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്.
നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മക്കളാണ് ഉത്തരയും കീർത്തനയും. കൊച്ചിയില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ ദിലീപ്, ജയറാം, സുരേഷ് ഗോപി അടക്കമുള്ള സിനിമാരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. കാനഡയിലെ വെസ്റ്റേണ്‍ സർവകലാശാലയില്‍ നിന്ന് സിന്തറ്റിക് ബയോളജിയില്‍ ബിരുദം നേടിയ ആളാണ് കീർത്തന.

