Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ 52 ദിവസം ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ 52 ദിവസം ട്രോളിങ് നിരോധനം

Radio Keralam 3 hrs ago

സംസ്ഥാനത്ത് ജൂണ്‍ ഒൻപതുമുതല്‍ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം. ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

കേരള തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായാണ് മണ്‍സൂണ്‍ കാലത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.

പരമ്പരാഗത മോട്ടോർ ഘടിപ്പിച്ചിട്ടില്ലാത്ത മത്സ്യബന്ധന ബോട്ടുകളെ ട്രോളിങ് നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam