Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സാറാ അലക്സിന് മാധവ് സുരേഷിന്റെ മറുപടി; കുടുംബത്തെ വലിച്ചിഴക്കരുതെന്ന് പ്രതികരണം.

സാറാ അലക്സിന് മാധവ് സുരേഷിന്റെ മറുപടി; കുടുംബത്തെ വലിച്ചിഴക്കരുതെന്ന് പ്രതികരണം.

Radio Keralam 1 week ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച്‌ സംസാരിച്ചതിന് പിന്നാലെ ഇൻഫ്ലുവൻസർ സാറാ അലക്സ് നടത്തിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മാധവ് സുരേഷ് രംഗത്ത്.

രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആളാണ് താനെന്നും, അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ കുടുംബത്തെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും മാധവ് പറഞ്ഞു.
മുൻപ് മാധവ്, മോദിയെ മികച്ച പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച വീഡിയോ സാറാ അലക്സ് പങ്കുവെച്ച്‌ കടുത്ത വിമർശനം നടത്തിയിരുന്നു. അതിന് മറുപടിയായി, ഒരാളെ കൂട്ടത്തോടെ ആക്രമിക്കുന്നത് എളുപ്പമാണെങ്കിലും കുടുംബത്തെ അപമാനിക്കരുതെന്ന് മാധവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം, സാറാ അലക്സിനെ ആരും തിരിച്ചടിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും മാധവ് അഭ്യർഥിച്ചു. സുരേഷ് ഗോപിയുടെ കുടുംബത്തെ അപമാനിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനവും ശക്തമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam