Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദിയുടെ എണ്ണ കയറ്റുമതി സാധാരണ നിലയിലേക്ക്; പ്രതിദിന കയറ്റുമതി 63 ലക്ഷം ബാരലിലെത്തി

സൗദിയുടെ എണ്ണ കയറ്റുമതി സാധാരണ നിലയിലേക്ക്; പ്രതിദിന കയറ്റുമതി 63 ലക്ഷം ബാരലിലെത്തി

Radio Keralam 2 weeks ago

യു.എസും ഇറാനും തമ്മിലുള്ള താല്കാലിക സമാധാന കരാറിന് പിന്നാലെ സൗദി അറേബ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി സാധാരണ നിലയിലേക്ക് ഉയരുന്നു.

പേർഷ്യൻ ഗള്‍ഫ് വഴിയുള്ള എണ്ണ കയറ്റുമതി സൗദി പുനരാരംഭിച്ചതാണ് വിപണിക്ക് ഉണർവേകിയതെന്ന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ബുധനാഴ്ച വരെയുള്ള കഴിഞ്ഞ ആറ് ദിവസങ്ങളിലായി പ്രതിദിനം ശരാശരി 63 ലക്ഷം ബാരല്‍ എണ്ണയാണ് കയറ്റി അയച്ചത്. ഈ കണക്കുകള്‍ 2025-ലെ ശരാശരി നിരക്കിന് തൊട്ടടുത്തെത്തിയിട്ടുണ്ട്. ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് (ഫെബ്രുവരിയില്‍) ഉണ്ടായിരുന്ന കയറ്റുമതി നിരക്കിന്റെ 90 ശതമാനത്തോളം കൈവരിക്കാൻ നിലവില്‍ സൗദിക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയില്‍ പ്രധാന എണ്ണ terminal ആയ റാസ് തനൂറയില്‍ നിന്നുള്ള വിതരണം സൗദി ഗണ്യമായി വർദ്ധിപ്പിച്ചു. സുരക്ഷാ ആശങ്കകളെ തുടർന്ന് നിർത്തിവെച്ചിരുന്ന ഭീമൻ എണ്ണക്കപ്പലുകളുടെ (VLCC) ഹോർമുസ് കടലിടുക്ക് വഴിയുള്ള സർവീസും പുനരാരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ചെങ്കടല്‍ തീരത്തുള്ള യാമ്പു തുറമുഖം വഴിയുള്ള കയറ്റുമതിയും സജീവമായി തുടരുന്നു. ജൂണ്‍ മാസത്തില്‍ പ്രതിദിനം 44.5 ലക്ഷം ബാരല്‍ മാത്രമായിരുന്ന സൗദിയുടെ കയറ്റുമതി, ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ ജൂലൈ മാസത്തില്‍ വൻ വർദ്ധനവ് രേഖപ്പെടുത്തും. വരും ദിവസങ്ങളില്‍ ആഗോള വിപണിയിലേക്കുള്ള സൗദിയുടെ എണ്ണ വിതരണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam