ദുല്‍ഖർ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റ് സ്വന്തമാക്കി.
ചിത്രം സെപ്റ്റംബർ 3-ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ആരംഭിക്കും. ദുല്‍ഖറിന്റെ 40-ാമത്തെ ചിത്രമായ ഇത് വേഫെറർ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖർ സല്‍മാനും ജോം വർഗീസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാൻ ഇന്ത്യൻ റിലീസായെത്തുന്ന ചിത്രത്തില്‍ ആന്റണി വർഗീസ്, മിഷ്കിൻ, കയാദു ലോഹർ, കതിർ, വിനയ് ഫോർട്ട് തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് ആണ് സ്വന്തമാക്കിയത്. ‘ആർ.ഡി.എക്സി’ന്റെ വൻ വിജയത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദും ആക്ഷൻ അൻപറിവ് മാസ്റ്റേഴ്സുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

