Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശക്തമായ കാറ്റും കടല്‍ക്ഷോഭവും; ഖത്തറില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

ശക്തമായ കാറ്റും കടല്‍ക്ഷോഭവും; ഖത്തറില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

Radio Keralam 2 weeks ago

ത്തറില്‍ വ്യാഴാഴ്ച ശക്തമായ കാറ്റിനും കനത്ത കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പകല്‍ സമയങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നും ചിലയിടങ്ങളില്‍ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളില്‍ വടക്കുപടിഞ്ഞാറൻ ദിശയില്‍ നിന്ന് മണിക്കൂറില്‍ 12 മുതല്‍ 22 നോട്ട്സ് വരെ വേഗതയില്‍ വീശുന്ന കാറ്റ്, പകല്‍ സമയങ്ങളില്‍ ചിലയിടങ്ങളില്‍ 33 നോട്ട്സ് വരെ ശക്തി പ്രാപിച്ചേക്കാം. കടലിലും ഇതേ ദിശയില്‍ ചില സമയങ്ങളില്‍ 30 നോട്ട്സ് വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു.

കടല്‍ അതീവ പ്രക്ഷുബ്ധമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളില്‍ തിരമാലകള്‍ രണ്ട് മുതല്‍ നാല് അടി വരെയും ചില സമയങ്ങളില്‍ അഞ്ച് അടി വരെയും ഉയർന്നേക്കാം. ഉള്‍ക്കടലില്‍ തിരമാലകളുടെ ഉയരം നാല് മുതല്‍ ഏഴ് അടി വരെയാകാനും ചില അവസരങ്ങളില്‍ ഇത് 10 അടി വരെ ഉയരാനും സാധ്യതയുണ്ട്.

തീരപ്രദേശങ്ങളില്‍ സാധാരണ ഗതിയില്‍ കാഴ്ച പരിധി നാല് മുതല്‍ എട്ട് കിലോമീറ്റർ വരെയായിരിക്കുമെങ്കിലും, പൊടിക്കാറ്റ് മൂലം പകല്‍ സമയങ്ങളില്‍ ഇത് മൂന്ന് കിലോമീറ്ററോ അതില്‍ താഴെയോ ആയി കുറയാൻ സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കടലില്‍ പോകുന്നവരും തീരദേശവാസികളും കർശന മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam