Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം; അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയെന്ന് രമേശ് ചെന്നിത്തല

സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം; അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയെന്ന് രമേശ് ചെന്നിത്തല

Radio Keralam 3 weeks ago

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന മാധ്യമ വാർത്തകളില്‍ നിലവില്‍ സ്ഥിരീകരണമില്ലെന്നും വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

വാർത്തകളുടെ പശ്ചാത്തലത്തില്‍ വിഷയം അന്വേഷിച്ച്‌ നിജസ്ഥിതി അറിയാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്‌. വെങ്കിടേഷിനോട് നിർദേശിച്ചിട്ടുണ്ട്. കേരള പോലീസ് ഇന്റർപോളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

കേസിലെ പഴയ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും 40 വർഷത്തോളമായ കേസില്‍ എന്താണ് പൂഴ്ത്താനുള്ളതെന്നും അദ്ദേഹം ചോദിച്ചു. വാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തുഫാൻ’ വലിയ വിജയമാണെന്നും രണ്ടാം ഘട്ട നടപടികള്‍ തുടരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ടായ ഈ ദൗത്യത്തിന് തദ്ദേശമന്ത്രി കെ.എം. ഷാജി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ട്. അയ്യപ്പനെതിരായ വിവാദ പരാമർശത്തില്‍ സണ്ണി എം. കപിക്കാടിനെതിരെ കേസെടുത്തിട്ടുണ്ടെന്നും, അക്രമ സംഭവങ്ങളില്ലാതെ ഏറെ സമാധാനപരമായാണ് ജനങ്ങള്‍ ഇത്തവണത്തെ ഓണം ആഘോഷിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam