Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം; വാഹന പാര്‍ക്കിങ്ങിനും കൂട്ടം കൂടുന്നതിനും വിലക്ക്

താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം; വാഹന പാര്‍ക്കിങ്ങിനും കൂട്ടം കൂടുന്നതിനും വിലക്ക്

Radio Keralam 12 hrs ago

താഗതക്കുരുക്ക് രൂക്ഷമായതോടെ താമരശേരി ചുരത്തില്‍ കർശന നിയന്ത്രണങ്ങളുമായി ട്രാഫിക് പൊലീസ്. ചുരത്തില്‍ ഒരിടത്തും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

ചുരം റോഡില്‍ കൂട്ടംകൂടുന്നതിനും നിയന്ത്രണമുണ്ട്.

ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ നിർത്തിയിടുന്നവർക്കെതിരെയും പൊലീസ് നടപടി സ്വീകരിക്കും. ഗതാഗതം സുഗമമാക്കുന്നതിനായി ചുരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായി താമരശേരി ട്രാഫിക് എസ്.ഐ സത്യൻ അറിയിച്ചു.

ഞായറാഴ്ച മുതല്‍ ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഓണം അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് നടപടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam