തമിഴ്‌നാട്ടില്‍ നാളെ സത്യപ്രതിജ്ഞയില്ലെന്ന് സൂചന. സർക്കാർ രൂപീകരണത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
118 പേരുടെ പിന്തുണവേണമെന്ന് ഗവർണർ ആവശ്യപ്പെട്ടെന്ന് വിവരം. കേവലഭൂരിപക്ഷം വേണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് ഗവർണർ അറിയിച്ചതായും സൂചന. 113 പേരുടെ പിന്തുണയാണ് വിജയ് ഗവർണർക്ക് നല്‍കിയ കത്തില്‍ പറയുന്നത്. വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മടങ്ങിയിരുന്നു.ദീർഘനാളത്തെ ഡിഎംകെ ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസും എൻഡിഎ സഖ്യം വിട്ട് AIADMKയും വിജയ്ക്ക് പിന്തുണ നല്‍കിയിരുന്നു. നാളെ രാവിലെ പതിനൊന്നരയ്ക്കാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ 108 സീറ്റുകളാണ് ടിവികെ നേടിയത്.

