Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാട്‌സാപ്പില്‍ 'മെറ്റാ ബിസിനസ് ഏജന്റ്' എ.ഐ സംവിധാനം അവതരിപ്പിച്ചു; സംരംഭകര്‍ക്ക് ഇനി 24 മണിക്കൂറും ഉപഭോക്തൃ സേവനം

വാട്‌സാപ്പില്‍ 'മെറ്റാ ബിസിനസ് ഏജന്റ്' എ.ഐ സംവിധാനം അവതരിപ്പിച്ചു; സംരംഭകര്‍ക്ക് ഇനി 24 മണിക്കൂറും ഉപഭോക്തൃ സേവനം

Radio Keralam 2 weeks ago

ബിസിനസ് സംരംഭങ്ങള്‍ക്ക് ഉപഭോക്താക്കളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്തുന്നതിനായി പുതിയ 'മെറ്റാ ബിസിനസ് ഏജന്റ്' എ.ഐ സംവിധാനം വാട്‌സാപ്പ് പ്രഖ്യാപിച്ചു.

മുംബൈയില്‍ നടന്ന വാർഷിക ബിസിനസ് ഉച്ചകോടിയുടെ മൂന്നാം പതിപ്പിലാണ് മെറ്റാ ഈ പുത്തൻ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.

ബിസിനസ് സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും വ്യക്തിഗത ഉപഭോക്തൃ സേവനം നല്‍കാൻ സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കുക, ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിർദ്ദേശിക്കുക, അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യുക, വില്‍പ്പന പൂർത്തിയാക്കാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ എ.ഐ ഏജന്റ് നിർവ്വഹിക്കും.

വെറുമൊരു കസ്റ്റമർ കെയർ എന്നതിനപ്പുറം ബിസിനസ് ഉടമകള്‍ക്ക് മികച്ചൊരു പങ്കാളിയായി ഇത് പ്രവർത്തിക്കുമെന്ന് മെറ്റാ ഇൻ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുണ്‍ ശ്രീനിവാസ് പറഞ്ഞു. മെറ്റാ ബിസിനസ് ഏജന്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ വാട്‌സാപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഇനി വേഗത്തില്‍ കണ്ടെത്താനാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam