Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Radio Keralam 2 weeks ago

ത്തർപ്രദേശിലെ ഹർദോയ് ജില്ലയില്‍ വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

രാഗിണി എന്ന 14കാരിയാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനായി സുഹൃത്തിനൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന രാഗിണിയുടെ ദേഹത്തേക്ക് വൈദ്യുതി പോസ്റ്റ് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ കുട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ പ്രദേശത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പലചരക്ക് കടയില്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടെ റിവേഴ്‌സ് എടുക്കുകയായിരുന്ന ട്രക്ക് വൈദ്യുതി ലൈനില്‍ കുടുങ്ങുകയും തുടർന്ന് മുന്നോട്ട് എടുക്കുന്നതിനിടെ റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് പോസ്റ്റ് മറിഞ്ഞ് വിദ്യാർത്ഥിനിയുടെ മേല്‍ വീണത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam