Dailyhunt
വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച്‌ അജിന്‍ക്യ രഹാനെ

വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച്‌ അജിന്‍ക്യ രഹാനെ

Radio Keralam 2 weeks ago

പിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തുടർച്ചയായി രണ്ടാം മത്സരത്തിലും തോറ്റതോടെ വലിയ വിമർശനമാണ് ടീം നേരിടുന്നത്.

ടീമിന്റെ പ്രകടനത്തിനൊപ്പം ക്യാപ്റ്റൻ രഹാനെയുടെ വ്യക്തിഗത പ്രകടനവും മോശമാണെന്നാണ് ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. സണ്‍ റൈസേഴ്സിന് എതിരായ മത്സരത്തില്‍ 10 പന്തില്‍ 8 റണ്‍സ് മാത്രമേ താരത്തിന് സാധിച്ചുള്ളൂ. രഹാനെയുടെ മന്ദഗതിയിലുള്ള ഇന്നിങ്‌സാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പൊട്ടിത്തെറിച്ചാണ് രഹാനെ മറുപടി പറഞ്ഞത്. ” 2023 മുതല്‍ നോക്കിയാല്‍ മികച്ച സ്‌ട്രൈക്ക് റേറ്റ് ആണ് എനിക്കുള്ളത്.

എന്നെക്കുറിച്ച്‌ വിമർശനം ഉന്നയിക്കുന്നവർ മത്സരം കാണുന്നില്ല അല്ലെങ്കില്‍ അവർക്ക് പ്രത്യേക അജണ്ടയുണ്ട്. ഞാൻ കളിക്കുന്നത് കാണാൻ ചിലർക്ക് താത്‌പര്യമില്ല. എന്റെ ബാറ്റിങ് കാണാനും അവർക്ക് ഇഷ്ടമല്ല. അതാണ് ഉയരുന്ന വിമശനങ്ങളുടെ പ്രധാനം കാരണം” രഹാനെ പറഞ്ഞു.2023ല്‍ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനായി കളിച്ചിരുന്ന സമയത്ത് രഹാനെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ആ സീസണില്‍ 172.49 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 326 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. ഇതോടെ പരമ്പരാഗത ടെസ്റ്റ് ബാറ്റർ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം ടി20 ഫോർമാറ്റിലും തകർത്തടിക്കാൻ കഴിവുള്ള താരമാണെന്ന് തെളിയിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam