ഫിറ്റ്നസ് വീണ്ടെടുത്ത സന്തോഷം പങ്കുവച്ച് നടി ഗ്രേസ് ആന്റണി . 'ഡെസ്സേർട്ട്' ഗാനത്തിനൊപ്പമുള്ള എനർജെറ്റിക് ഡാൻസ് വീഡിയോ പങ്കുവച്ച ഗ്രേസ്, ആരോഗ്യപ്രശ്നങ്ങളും അമിതഭാരവും കാരണം ഏറെ നാളായി നൃത്തം ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്ന് പറഞ്ഞു.
ആത്മവിശ്വാസവും മെയ്‌വഴക്കവും തിരികെ നേടാൻ നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമായാണ് വീണ്ടും ഡാൻസ് ചെയ്യാനായതെന്നും താരം കുറിച്ചു. ഈ നിമിഷം "തന്നിലേക്ക് തിരികെ വന്ന ദിവസം" ആണെന്നാണ് ഗ്രേസിന്റെ വാക്കുകള്‍.
എട്ട് മാസം കൊണ്ട് 15 കിലോ ഭാരം കുറച്ച ഗ്രേസ്, തന്റെ ഫിറ്റ്നസ് യാത്രയിലൂടെ നേരത്തെയും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

