Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിഴിഞ്ഞത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

വിഴിഞ്ഞത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

Radio Keralam 3 weeks ago

തിരുവനന്തപുരം വിഴിഞ്ഞത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുല്ലുവിള സ്വദേശിയായ മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയതായും പരാതിയുണ്ട്.
മെയ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഇൻസ്റ്റാഗ്രാം വഴി ഇയാള്‍ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് മനുവും കൂടെ മറ്റൊരാളും ചേർന്ന് അവിടെയെത്തി. ഇയാള്‍ കൊണ്ടുവന്ന ജ്യൂസ് കുടിച്ചതിന് പിന്നാലെ പെണ്‍കുട്ടി ബോധരഹിതയാകുകയും, തുടർന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.പീഡനവിവരം കുട്ടി തന്നെയാണ് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചത്. തുടർന്ന് മണ്ണേല പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവസമയത്ത് മനുവിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam