Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' ട്രെയ്‌ലര്‍ ഓഗസ്റ്റ് 8 ന്

യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' ട്രെയ്‌ലര്‍ ഓഗസ്റ്റ് 8 ന്

Radio Keralam 2 weeks ago

തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയുന്ന ചിത്രമാണ് ടോക്സിക്. ഓഗസ്റ്റ് 26 നാണ്ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറുകളും മറ്റും വലിയ ചർച്ചയായിരുന്നു. ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും ടീസര്‍ സൂചന നല്‍കുന്നുണ്ട്. ടീസറിന്റെ അവസാന ഭാഗത്ത് മറ്റൊരു ലുക്കിലും യാഷിനെ കാണാം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ പുതിയ പോസ്റ്ററും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്‌ലർ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഓഗസ്റ്റ് 8 ന് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിടുമെന്നാണ് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത്.

ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോള്‍, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്കു കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. കഥയും കഥാപാത്രങ്ങളും മുൻതൂക്കം നല്‍കുന്ന, ആഖ്യാനമാണ് ടോക്സിക് എന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോള്‍, ആ ലോകത്തിന്റെ കേന്ദ്ര ശക്തി അരങ്ങേറ്റം കുറിക്കുന്ന കഥാപാത്രമായി റായയും കടന്നുവരുമ്പോള്‍ ടോക്സിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകള്‍ പതിന്മടങ്ങു വർദ്ധിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam