Dailyhunt
യുഎഇയില്‍ ചൂട് കൂടുന്നു; വരുംദിവസങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിലേക്ക്, പൊടിക്കാറ്റിനും സാധ്യത

യുഎഇയില്‍ ചൂട് കൂടുന്നു; വരുംദിവസങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിലേക്ക്, പൊടിക്കാറ്റിനും സാധ്യത

Radio Keralam 1 week ago

യുഎഇയില്‍ താപനില ക്രമാനുഗതമായി വർധിക്കുമെന്നും വരുംദിവസങ്ങളില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ചൂട് 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉള്‍പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തീരദേശ മേഖലകളില്‍ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് രാത്രിയിലും പുലർച്ചെയും 85 ശതമാനം വരെയാകാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മണിക്കൂറില്‍ 35 കിലോമീറ്റർ വരെ വേഗതയില്‍ വീശുന്ന കാറ്റ് വാരാന്ത്യത്തോടെ 40 കിലോമീറ്ററായി വർധിക്കും. വെള്ളിയാഴ്ചയോടെ താപനിലയില്‍ നേരിയ കുറവുണ്ടാകുമെങ്കിലും അറബിക്കടലില്‍ തിരമാലകള്‍ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

അതേസമയം ഒമാൻ കടല്‍ താരതമ്യേന ശാന്തമായിരിക്കും. ശനി, ഞായർ ദിവസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പൊടിക്കാറ്റ് ദൂരക്കാഴ്ചയെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ ജാഗ്രതാ നിർദ്ദേശം. ഉപരിതല മർദ്ദ വ്യതിയാനങ്ങളാണ് നിലവിലെ ഈ കാലാവസ്ഥാ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് എൻസിഎം വിശദീകരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam