Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇയില്‍ കിഴക്കൻ, തെക്കൻ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

യുഎഇയില്‍ കിഴക്കൻ, തെക്കൻ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Radio Keralam 1 week ago

യുഎഇയിലെ കിഴക്കൻ, തെക്കൻ മേഖലകളില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.

രാവിലെ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്കുശേഷം ചില പ്രദേശങ്ങളില്‍ മേഘസാന്നിധ്യം വർധിച്ച്‌ മഴയ്ക്ക് സാധ്യതയുണ്ട്.

മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 15 മുതല്‍ 30 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. ഇതോടെ ശക്തമായ പൊടിക്കാറ്റിനും കാഴ്ചപരിധി കുറയുന്നതിനും സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉയർന്ന താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും. അബുദബിയില്‍ 32 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയും ഷാർജയില്‍ 31 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയും ദുബൈയില്‍ 33 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില അനുഭവപ്പെടും.

അറേബ്യൻ ഉള്‍ക്കടലിലും ഒമാൻ കടലിലും കടല്‍ പൊതുവെ ശാന്തമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam