Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇയില്‍ ഓഗസ്റ്റിലെ ഇന്ധനവില പ്രഖ്യാപിച്ചു

യുഎഇയില്‍ ഓഗസ്റ്റിലെ ഇന്ധനവില പ്രഖ്യാപിച്ചു

Radio Keralam 3 weeks ago

യുഎഇയില്‍ ഓഗസ്റ്റിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ ലിറ്ററിന് 20 ഫില്‍സ് വരെയുടെ വർധനയാണ് യുഎഇ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി വരുത്തിയിരിക്കുന്നത്.

പുതുക്കിയ നിരക്കുകള്‍ നാളെ(ഓഗസ്റ്റ് 1) മുതല്‍ പ്രാബല്യത്തില്‍ വരും.ഓഗസ്റ്റിലെ പുതുക്കിയ നിരക്കുകള്‍ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.60 ദിർഹമായിരിക്കും വില. ജൂലൈയില്‍ ഇത് 3.40 ദിർഹമായിരുന്നു. സ്‌പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3.29 ദിർഹത്തില്‍ നിന്ന് 3.49 ദിർഹമായും ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 3.21 ദിർഹത്തില്‍ നിന്ന് 3.41 ദിർഹമായും ഉയർന്നു. ഡീസല്‍ വില ലിറ്ററിന് 3.60 ദിർഹത്തില്‍ നിന്ന് 3.80 ദിർഹമായാണ് ഉയർന്നത്.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ ചലനങ്ങള്‍ മുൻനിർത്തിയാണ് എല്ലാ മാസവും അവസാനത്തോടെ യുഎഇ ഇന്ധനവില പുനർനിർണയിക്കുന്നത്. ഫെബ്രുവരിയില്‍ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ 60 ശതമാനത്തോളം വർധന രേഖപ്പെടുത്തിയിരുന്നു.

നാലു മാസത്തെ തുടർച്ചയായ വിലവർധനയ്ക്കു ശേഷം ജൂലൈയില്‍ ചെറിയ രീതിയില്‍ നിരക്കുകള്‍ കുറഞ്ഞിരുന്നെങ്കിലും ഓഗസ്റ്റില്‍ വീണ്ടും ഉയരുകയായിരുന്നു. അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതും ആഗോള വിപണിയിലെ എണ്ണവിലയെ ബാധിച്ചിട്ടുണ്ട്. വാഹന ഉടമകളുടെയും സാധാരണ കുടുംബങ്ങളുടെയും പ്രതിമാസ ബജറ്റിനെ ബാധിക്കുന്നതാണ് ഇന്ധനവിലയിലെ ഈ വർധന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam