യുക്രെയ്നില്‍ റഷ്യ നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളില്‍ 12 പേർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അറിയിച്ചു.
തിങ്കളാഴ്ച വിവിധ നഗരങ്ങളില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. നിരവധി പേർക്ക് പരുക്കേറ്റു. പാർപ്പിട സമുച്ചയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരുകയും ചെയ്തു.
കീവിന് പുറമെ ഒഡേസ, ഖേഴ്സണ്‍, ഡൊണെറ്റ്‌സ്‌ക്, സപൊറീഷ്യ, ഖാർകിവ്, ചെർണിഹിവ്, സൈറ്റോമിർ, സുമി, ഡ്നിപ്രോ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.
സിവിലിയന്മാരെയാണ് റഷ്യ മനഃപൂർവം ലക്ഷ്യമിടുന്നതെന്ന് സെലൻസ്‌കി ആരോപിച്ചു. യുക്രെയ്ന് കൂടുതല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

