പങ്കാളികള്‍ തമ്മിലുള്ള വഴക്കുകള്‍ പലപ്പോഴും പലരുടേയും ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. ആ ദേഷ്യത്തില്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറയാറുമുണ്ട്.
എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ മിക്കവരുടേയും ദേഷ്യവും പിണക്കവുമൊക്കെ പമ്പ കടക്കാറുമുണ്ട്. അത്തരത്തിലൊരു ദേഷ്യവും പിണക്കവും അതിനോടനുബന്ധിച്ച സംഭവങ്ങളുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജസ്ഥാനിലാണ് സംഭവം. ഭാര്യയുമായുണ്ടായ തർക്കത്തിന് പിന്നാലെ വീടുവയ്ക്കാൻ സ്വരൂപിച്ചിരുന്ന പണം ഭർത്താവ് തീയിട്ട് നശിപ്പിച്ചെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
500 ന്‍റെ നോട്ടുകള്‍ കൂട്ടിയിട്ട് കത്തിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ ഭർത്താവിന്‍റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. 22,000ന്‍റെ വസ്ത്രം വാങ്ങുന്നതിനെച്ചൊല്ലിയാണ് ഭാര്യയുമായി തർക്കമുണ്ടായതെന്നാണ് പറയുന്നത്. റിപ്പോർട്ടുകള്‍ പ്രകാരം, ഏകദേശം 22,000 വിലയുള്ള ഒരു സ്യൂട്ട് വാങ്ങണമെന്ന ഭാര്യയുടെ ആഗ്രഹമാണ് തർക്കത്തിന് തുടക്കമിട്ടത്. എന്നാല്‍ ഇത്രയും വലിയ തുക വസ്ത്രത്തിനായി ചെലവഴിക്കുന്നതിന്‍റെ ആവശ്യകത ഭർത്താവ് ചോദ്യം ചെയ്യുകയായിരുന്നു.…
