Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ആ ഭാഗ്യവാൻ നിങ്ങളാകാം. ഓണം ബംപറിന്‍റെ സമ്മാനത്തുക വര്‍ധിപ്പിച്ചു; ഭാഗ്യവാന് ഇനി കിട്ടുന്നത് 30 കോടി രൂപ; ടിക്കറ്റ് വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ഓണം ബംപർ ഒന്നാം സമ്മാന തുക 30 കോടി രൂപ. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടി രൂപയാക്കി സർക്കാർ ഉത്തരവിറക്കി.

50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയില്‍ മാറ്റം വരുത്തി. ഓണം ബംപർ ലോട്ടറി ടിക്കറ്റിന്‍റെ പ്രകാശനം 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്ന് ഡയറക്ടർ കെ.എസ്. അഞ്ജു അറിയിച്ചു. ടിക്കറ്റ് വിലയില്‍ മാറ്റമില്ല. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika